ലോൺ ആപ്പുകളുടെ കെണിയിൽ വീഴരുത് ; മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വളരെയേറെ നടക്കുന്ന കാലമാണിതെന്നും അത്തരത്തിലുള്ള ഒരു കെണിയിലും അകപ്പെടരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പാണ് അതിലൊന്ന്. എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന പേരിൽ ഇത്തരം ഒരുപാട് ആപ്പുകൾ ധാരാളം പേർ ഉപയോഗിക്കുകയും തട്ടിപ്പിൽ പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ തട്ടിപ്പുകാർ അനുവാദം ചോദിക്കാറുണ്ട്. ഗ്യാലറി പങ്കുവെയ്ക്കാനും കോൺടാക്ട് വിവരങ്ങൾ എടുക്കാനുമൊക്കെയുള്ള അനുവാദം ആവാം അവർ ചോദിക്കുന്നത്. ഇതൊന്നും ഒരിക്കലും അനുവദിക്കേണ്ടതില്ല.

മാത്രമല്ല, ആപ്പ് ഉപയോഗിച്ച് ഫോണിൽ നിന്ന് അവർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചേക്കാം. ഫോട്ടോയും മറ്റും അവർ കൈക്കലാക്കിയേക്കും. വായ്പ നൽകിയ പണം തിരിച്ചു വാങ്ങുന്നതിനുള്ള സമ്മർദ്ദതന്ത്രത്തിൻ്റെ ഭാഗമായി ഈ സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ അവർ നിങ്ങൾക്കെതിരെ ഉപയോഗിച്ചേക്കാം. ഓർക്കുക, നിങ്ങളുടെ സ്വകാര്യത പണയം വെച്ചാണ് നിങ്ങൾ അവരിൽ നിന്ന് വായ്പയെടുക്കുന്നത്. ഇത്തരം ലോൺ ആപ്പുകളെ ഒരിക്കലും ആശ്രയിക്കരുതെന്നും ഇത്തരം തട്ടിപ്പുകളിൽ പെട്ടാൽ എത്രയും വേഗം 1930 എന്ന ഫോൺ നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...

സിബിഐയുടെ പേരിൽ വ്യാജ ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽപ്പെട്ട് മുൻ ജഡ്ജിക്ക് നഷ്ടമായത് രണ്ടര കോടി

0
ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും....