തീവ്രവാദി ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി മോക്ക് ഡ്രിൽ സംഘടിപ്പിച്ച് കേരള പോലീസിന്റെ എലൈറ്റ് ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തീവ്രവാദി ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മോക്ക് ഡ്രിൽ സംഘടിപ്പിച്ച് കേരള പോലീസിന്റെ എലൈറ്റ് ഫോഴ്സ് ആയ അവഞ്ചേഴ്സ് ആന്റി ടെററിസ്റ്റ് സ്ക്വാഡ്. കൊച്ചിയിലെ ആഡംബര സ്വകാര്യ ഹോട്ടലിൽ ആയിരുന്നു മോക്ക് ഡ്രിൽ. കോസ്റ്റ് ഗാർഡും ഫയർഫോഴ്സും ഉൾപ്പെടെ മോക്ക് ഡ്രില്ലിന്‍റെ ഭാഗമായി. നാലംഗ സംഘം ഒരു കാറിൽ ഹോട്ടലിലേക്ക് കുതിച്ചെത്തുന്നു. കാറിൽ നിന്ന് ചാടി ഇറങ്ങി വെടിയുതിർത്ത് ഭീതി പടർത്തി ഹോട്ടൽ അങ്കണത്തിൽ ഉണ്ടായിരുന്നവരെ ബലമായി ബന്ദികൾ ആക്കുന്നു. ബന്ദികളായ സാധാരണക്കാരുമായി ഹോട്ടലിനകത്തേക്ക് കയറി. തീവ്രവാദികൾ ഹോട്ടലിൽ എത്തി എന്നറിഞ്ഞ് ഉടനെതന്നെ പാഞ്ഞെത്തുന്ന കേരള പോലീസിന്റെ അവഞ്ചേഴ്സ് ആന്റി ടെററിസ്റ്റ് സ്ക്വാഡ്.

പിന്നെ കണ്ടത് ചടുല നീക്കങ്ങൾ. ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് തീവ്രവാദികളുടെ കണ്ണിൽപ്പെടാതെയുള്ള നീക്കങ്ങൾ. ഒരു സംഘം കരയിലൂടെ രഹസ്യമായി ഹോട്ടലിനെ ലക്ഷ്യം വച്ച് പോയപ്പോൾ മറ്റൊരു സംഘം വെള്ളത്തിലൂടെ ദാ വരുന്നു. തോക്കേന്തി അവർ ഹോട്ടലിനകത്തേക്ക് രഹസ്യമായി കയറി. ബന്ദികളെ രക്ഷിച്ചു പുറത്തെത്തിച്ചു. മൂന്ന് തീവ്രവാദികളെ വെടിവെച്ച് വീഴ്ത്തി. ഒരാളെ ജീവനോടെ പിടികൂടി. ഏതുതരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകൾ ആയിരുന്നു ഈ കണ്ടതെല്ലാം. നേതൃത്വം നൽകിയത് പോലീസിന്റെ അഭിമാനമായ അവഞ്ചേഴ്സ് ആന്റി ടെററിസ്റ്റ് സ്ക്വാഡ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ

0
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം...

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...