പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദർശൻവേദി പത്തനംതിട്ട ജില്ലാ സമ്മേളനം രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ നടത്തി. ജില്ലാ ചെയർമാൻ ഏബൽ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ഉത്ഘാടനം ചെയ്തു. കെപിസിസി നയരൂപീകരണ സമിതി അദ്ധ്യക്ഷൻ ജെ എസ് അടൂർ മുഖ്യാതിഥി ആയിരുന്നു. കെപിജിഡി സംസ്ഥാന സെക്രട്ടറിമാരായ ബിനു എസ്. ചക്കാലയിൽ, രജനി പ്രദീപ്, സംസ്ഥാനകമ്മറ്റി അംഗങ്ങളായ ഡോ. ഗോപി മോഹൻ, സജി ദേവി, എലിസബത്ത് അബു ജില്ലാ ജനറൽ സെക്രട്ടറി കെ. ജി. റെജി, അബ്ദുൽ കലാം ആസാദ്, പ്രൊഫ. ജി. ജോൺ, അഡ്വ. ഷൈനി ജോർജ്ജ്, ആർ. പുഷ്ക്കരൻ, ശ്രീദേവി ബാലകൃഷ്ണൻ, ജോസ് പനച്ചക്കൽ, ബാബു മാമ്പറ്റ, എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ജില്ലാ ചെയർമാൻ ഏബൽ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ബാലജനവേദി സംസ്ഥാന ചെയർമാൻ ഡോ. ഗോപി മോഹൻ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻമാരായ പ്രൊഫ. പി. കെ. മോഹൻ രാജ് (റാന്നി), എം. ആർ. ജയപ്രസാദ് (അടൂർ), വിൽസൺ തുണ്ടിയത്ത് (കോന്നി), ജോസ് വി. ചെറി (തിരുവല്ല), എം. റ്റി. സാമുവൽ (ആറന്മുള) ലീല രാജൻ, അനൂപ് മോഹൻ എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ചുമതല കൈമാറ്റവും നടന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.