കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലയിൽ നാലു പേരുടെ വധക്കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അന്നമ്മ തോമസ്, ടോം തോമസ്, ആൽഫൈൻ, മഞ്ചാടി മാത്യു കൊലക്കേസുകളിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ കേസുകളിൽ മൃതദേഹ അവശിഷ്ടങ്ങളിൽ സയനൈഡിന്റെ അവശിഷ്ടം തിരുവനന്തപുരം ഫോറൻസിക് ലാബിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. പ്രതി ജോളിയുടെ നേതൃത്വത്തിൽ സയനൈഡ് ഭക്ഷണത്തിൽ കൊടുത്തു കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. തുടർന്ന് ഹൈദരാബാദിലെ കേന്ദ്ര ലാബിൽ മൃതദേഹ അവശിഷ്ടങ്ങൾ പരിശോധിച്ച് തുടരന്വേഷണം നടത്താൻ കോടതി അനുവദിക്കുകയായിരുന്നു. ഹൈദരാബാദിൽനിന്നുള്ള റിപ്പോർട്ടിലും സയനൈഡ് സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























