പി.എസ്.സി ചെയർമാൻമാരുടെ 23-ാമത് ദേശീയ കോൺഫറൻസിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി.എസ്.സി ചെയർമാൻമാരുടെ ദേശീയ കോൺഫറൻസിന് കോവളത്ത് തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും യു.പി.എസ്.സി ചെയർമാനും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ പബ്ലിക് സർവീസ് കമ്മീഷനുകളുടെ മുന്നോട്ടുള്ള കരുത്തുറ്റ പ്രവർത്തനങ്ങൾക്ക് ഈ കോൺഫറൻസിന്റെ ഭാഗമായുള്ള സെഷനുകൾ കൂടുതൽ ഊർജം പകരട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

ഏറെ ഉത്തരവാദിത്വമുള്ള ചുമതലക്കാരാണ് ഇന്നിവിടെ കൂടിയിരിക്കുന്നതെന്നും ഓരോ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും പ്രത്യേക അഭിനന്ദനങ്ങൾക്ക് അർഹരാണെന്നും അദ്ദേഹം പറഞ്ഞു. വളരെ മികച്ച രീതിയിൽ നാഷണൽ കോൺഫറൻസ് കേരളത്തിൽ സംഘടിപ്പിക്കുന്ന കേരള പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ. സക്കീർ അഭിനന്ദനാർഹനാണ്. ചടങ്ങിൽ വിശിഷ്ടാതിഥികൾക്ക് വിഷുപുടവ നൽകുകയും ഗവർണർക്ക് പ്രത്യേക പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തു. കോവളം ഉദയ് സമുദ്രയിൽ നടന്ന ചടങ്ങിൽ ഗോവ ചെയർമാനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോസ് മാനുവൽ നൊറോൻഹ, യു.പി.എസ്.സി ചെയർമാൻ മനോജ് സോണി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കേരള പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ സക്കീർ സ്വാഗതവും കേരള പി.എസ്.സി മെമ്പർ ആർ.പാർവതി ദേവി കൃതജ്ഞതയും രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...