റാന്നി പോസ്റ്റ് ഓഫീസിലേക്ക് എല്‍.ഡി.എഫ് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും 21ന്

For full experience, Download our mobile application:
Get it on Google Play

റാന്നി : പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ അനിയന്ത്രിതമായ വിലവര്‍ദ്ധനവിലും, മോട്ടോര്‍ വാഹന നിയമ ഭോദഗതിയിലൂടെ പെറ്റിക്കേസുകളിലൂടെ ഈടാക്കിയിരുന്ന തുക പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയിലും പ്രതിക്ഷേധിച്ച് എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 21ന് രാവിലെ പത്തിന് റാന്നി പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. പെട്രോളിയം ഉത്പന്നങ്ങളുടേയും പാചക വാതകത്തിന്റെയും വില വര്‍ദ്ധനവ് താങ്ങാവുന്നതിലും അപ്പുറമായിരിക്കുകയാണ്. ഇതു കാരണം നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള വില വര്‍ദ്ധനവ് ജീവിതം വഴിമുട്ടിക്കുകയാണ്. സ്വകാര്യ കമ്പനികളുടെ ഈ കൊള്ളക്ക് കേന്ദ്ര സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നതിലൂടെ ജനദ്രോഹ നടപടികളാണ് നടപ്പാക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.

രാജു എബ്രഹാം എക്സ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ എം.വി വിദ്യാധരന്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആര്‍ പ്രസാദ്, കെ.സതീശ്, ജോര്‍ജ് എബ്രഹാം, ആലിച്ചന്‍ ആറൊന്നില്‍, തോമസ് പുല്ലമ്പള്ളില്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, സന്തോഷ് അയിരൂര്‍, മാത്യു ദാനിയേല്‍, സോണി വാഴക്കുന്നത്ത്, റെജി കൈതവന, അഡ്വ.മനോജ് മാത്യു, എബ്രഹാം സി.ഫിലിപ്പ്, ഫിലിപ്പ് മാത്യു കുരുടാമണ്ണില്‍, കെ.സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...