ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ നിർമിച്ച കാര്യങ്കോട് റെയിൽവേ പാലം പൊളിച്ചുതുടങ്ങി. ധർമടം കൂടക്കടവ് പഴയ പാലം പൊളിക്കാൻ ടെൻഡറായി. ധർമടം പുഴയിലെ പാലം, ഏഴിമല പാലം എന്നിവയാണ് ഇനി ലേലത്തിന് വെക്കുന്നത്. പഴയ പാലത്തിന് പകരം റെയിൽവേ പുതിയ പാലങ്ങൾ നിർമിച്ചിരുന്നു. 14 തൂണുകളിൽ നിൽക്കുന്ന കാര്യങ്കോട് പാലത്തിന്റെ സ്ലീപ്പർ, ഗർഡർ, റെയിൽപ്പാളം ഉൾപ്പെടെയാണ് വിറ്റത്. തമിഴ്‌നാട് തൃശ്ശിനാപ്പള്ളിയിലെ കമ്പനിയാണ് പഴയ പാലം വാങ്ങിയത്. അഞ്ച് തൂണുകളിൽനിന്ന് റെയിൽപ്പാളം ഉൾപ്പെടെ മാറ്റിക്കഴിഞ്ഞു. തൂണുകൾ പുഴയിൽ നിലനിർത്തും.

ധർമടം കൂടക്കടവ് പഴയ പാലത്തിന്റെ ഗർഡറും സ്റ്റീൽ സ്ലീപ്പറുമാണ്‌ വിൽപ്പനയ്ക്ക് വെച്ചത്. കരാറിൽ പാളവും സിമന്റ് സ്ലീപ്പറും ഉൾപ്പെടില്ല. റെയിൽ ക്ലിപ്പ് മുതൽ പഴയ തീവണ്ടി എൻജിൻവരെ റെയിൽവേ ആക്രിയിനത്തിൽ വിൽക്കുന്നുണ്ട്. കഴിഞ്ഞവർഷം (2025-26) സ്‌ക്രാപ്പിനത്തിൽ 6,813 കോടി രൂപയാണ് റെയിൽവേ നേടിയത്. ഇത്തവണ (2026-27) ലക്ഷ്യം 6,000 കോടി രൂപയാണ്. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേക്ക് 440 കോടി രൂപയാണ് ലക്ഷ്യം. കഴിഞ്ഞവർഷം ദക്ഷിണ റെയിൽവേ 531 കോടി രൂപ നേടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...

മര്യാദയ്ക്ക് സംസാരിക്കണം ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

0
കൊച്ചി: സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ...