തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിനിടെ ആശ്വാസമഴയെത്തി. തലസ്ഥാന ജില്ലയിലടക്കം ശക്തമായ മഴ പെയ്യുകയാണ്. തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറില്‍ അനുഭവപ്പെട്ടത്. ഇപ്പോഴും പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 15 മിനിറ്റില്‍ 16.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. അതേസമയം അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അതേസമയം അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇത് പ്രകാരം വിവിധ ജില്ലകളില്‍ വിവധ ദിവസങ്ങളിള്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. 26-04-2023: പത്തനംതിട്ട, എറണാകുളം, 27-04-2023: എറണാകുളം, 28-04-2023: വയനാട്, 29-04-2023: പാലക്കാട്, 30-04-2023: എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.