പെരുമഴ എത്തി! തലസ്ഥാനത്ത് തകര്‍പ്പന്‍ മഴ ; 5 ദിവസം മഴ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിനിടെ ആശ്വാസമഴയെത്തി. തലസ്ഥാന ജില്ലയിലടക്കം ശക്തമായ മഴ പെയ്യുകയാണ്. തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറില്‍ അനുഭവപ്പെട്ടത്. ഇപ്പോഴും പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 15 മിനിറ്റില്‍ 16.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. അതേസമയം അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അതേസമയം അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇത് പ്രകാരം വിവിധ ജില്ലകളില്‍ വിവധ ദിവസങ്ങളിള്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. 26-04-2023: പത്തനംതിട്ട, എറണാകുളം, 27-04-2023: എറണാകുളം, 28-04-2023: വയനാട്, 29-04-2023: പാലക്കാട്, 30-04-2023: എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...