സെർവർ തകരാർ പരിഹരിക്കാനായില്ല ; റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെര്‍വര്‍ തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാര്‍ പരിഹരിക്കാന്‍ 2 ദിവസം വേണം എന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ആവശ്യപ്പെട്ടു. 29ന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇ പോസ് സര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. ഇ-പോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാന്‍ വേണ്ടി സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് 4 മണി വരെ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു.

സെര്‍വര്‍ തകരാര്‍ മൂലം തുടര്‍ച്ചയായി റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. അതേസമയം സെര്‍വര്‍ നിരന്തരം തകരാറിലാകുന്നതിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു. സെര്‍വര്‍ തകരാര്‍ മൂലം ഇ- പോസ് മെഷീനുകളുടെ പ്രവര്‍ത്തനം നിലച്ചതാണ് റേഷന്‍ വിതരണം അവതാളത്തിലാക്കിയത്. കഴിഞ്ഞ ദിവസവും റേഷന്‍ വിതരണം ഭാഗികമായി മുടങ്ങിയിരുന്നു. ഇന്ന് രാവിലെ അല്‍പ്പസമയം മാത്രമാണ് ഇ- പോസ് മെഷീനുകള്‍ പ്രവര്‍ത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...