ശക്തമായ മഴയും കാറ്റും ; വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുക്കത്ത് ഇന്ന് വൈകിട്ട് പെയ്ത ശക്തമായ വേനല്‍മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്കേറ്റു. അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിക്കല്‍ ചന്ദുകുട്ടിയുടെ ഭാര്യ തങ്കത്തിനാണ് പരുക്കേറ്റത്. വീടിന്റെ മേല്‍ക്കൂരക്ക് മുകളില്‍ സമീപത്തെ തെങ്ങ് വീഴുകയായിരുന്നു. തുടർന്ന് മേല്‍ക്കൂരയുടെ ഓട് പൊട്ടി തങ്കത്തിന്റെ തലയില്‍ പതിക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തങ്കത്തിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം അഗസ്ത്യമുഴി സ്വദേശി തടപ്പറമ്പില്‍ സുധാകരന്റെ വീടിന്റെ മുകളിലേക്കും മരം കടപുഴകി വീണു. സമീപത്തെ വൈദ്യുതി ലൈനിന്റെ മുകളിലും മരം വീണ് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മുക്കം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ലൈനില്‍ പതിച്ച മരം മുറിച്ച് മാറ്റി. തടപ്പറമ്പില്‍ ഗീതയുടെ പറമ്പിലെ പ്ലാവും കടപുഴകി വീണിട്ടുണ്ട്. അഗസ്ത്യന്‍ മുഴി നടുത്തൊടികയില്‍ ജയപ്രകാശന്റെ വീടിന് മുകളില്‍ മരം വീണ് അടുക്കളയുടെ മേല്‍കൂരക്ക് കേടുപാട് സംഭവിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുമ്പഴയില്‍ വീണ്ടും വാഹനാപകടം : ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ചു – വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട : കുമ്പഴയില്‍ ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....

രാജ്യത്ത് എഥനോൾ ഉത്പാദനം വർദ്ധിച്ചു ; ഇറക്കുമതി അളവിൽ മാറ്റമില്ലെന്ന് കണക്കുകൾ

0
കൊച്ചി : ഇരുപതുശതമാനം എഥനോളടങ്ങുന്ന ഇ20 പെട്രോളിന്റെ വരവോടെ രാജ്യത്ത് എഥനോൾ...

കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

0
കൊച്ചി: കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ....

രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ; ഇ.ഡി. ഉദ്യോഗസ്ഥന്റെ പേരിൽ കേസെടുത്ത്...

0
കൊച്ചി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഇ.ഡി....