കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ സേതുവിനും പെരുമ്പടവത്തിനും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവത്തിനും അക്കാദമി വിശിഷ്ടാംഗത്വം നല്‍കി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ കെ.കെ കൊച്ച്‌, മാമ്പുഴ കുമാരന്‍, കെ.ആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെ.എസ് പിള്ള, എം.എ റഹ്മാന്‍ എന്നിവര്‍ക്ക് ലഭിച്ചു.

മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം ഒ.പി സുരേഷ് എഴുതിയ താജ് മഹലിന് ലഭിച്ചു. മികച്ച നോവലായി പി.എഫ് മാത്യൂസിന്റെ അടിയാള പ്രേതം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചെറുകഥയായി ഉണ്ണി.ആര്‍ എഴുതിയ ‘വാങ്ക് ‘, മികച്ച നാടകം ശീജിത്ത് പൊയില്‍ക്കാവിന്റെ ‘ദ്വയം’ എന്നിങ്ങനെയാണ് മറ്റ് പുരസ്‌കാരങ്ങള്‍. പി.എഫ് മാത്യൂസിന് അടിയാളപ്രേതം എന്ന നോവലിനാണ് പുരസ്‌കാരം. ദൈവം ഒളിവില്‍ പോയ നാളുകള്‍ എന്ന യാത്രാ വിവരണത്തിന് വിധു വിന്‍സന്റ് പുരസ്‌കാരത്തിന് അര്‍ഹനായി. ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരം ഇന്നസെന്റിനാണ്. ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

ജീവചരിത്രം-ആത്മകഥ – മുക്തകണ്ഠം വി.കെ.എന്‍ – കെ.രഘുനാഥന്‍
സാഹിത്യ വിമര്‍ശനം – വൈലോപ്പിള്ളി കവിത ഒരു ഇടതുപക്ഷ വായന – ഡോ.പി.സോമന്‍
ബാലസാഹിത്യം – പെരുമഴയത്തെ കുഞ്ഞിതളുകള്‍
വൈജ്ഞാനിക സാഹിത്യം – മാര്‍ക്‌സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം – ഡോ.ടി.കെ ആനന്ദി
വിവര്‍ത്തനം – റാമല്ല ഞാന്‍ കണ്ടു (അനിത തമ്പി), ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍ (സംഗീത ശ്രീനിവാസന്‍)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...