റാന്നി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് എൻ എസ് എസ് മിനി ഓഡിറ്റോറിയത്തിൽ വെച്ച് സംസ്ഥാന സെക്രട്ടറി ജോജി കുട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ജോജി കുട്ടുമ്മേൽ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ഇന്നത്തെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങൾ, ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യരാശിക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ വെല്ലുവിളികൾ നേരിടാൻ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും അവർക്ക് ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഉപയോഗം പഠിപ്പിക്കുന്നതിനും ജനകീയ ശാസ്ത്ര പ്രസ്ഥാനം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
മല്ലപ്പള്ളി, പത്തനംതിട്ട, റാന്നി, തിരുവല്ല മേഖലയിൽ നിന്നുള്ള 50 പ്രവർത്തകർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസത്തെ ക്യാമ്പിൽ സംഘടനാ പ്രവർത്തനം, ശാസ്ത്ര ദർശനം, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. ജില്ലാ സെക്രട്ടറി രമേശ് ചന്ദ്രൻ കെ, കേന്ദ്ര നിർവ്വാഹക സമിതി അംഗം,
ജീ. രാജശേഖരൻ, വി എൻ അനിൽ, ക്യാമ്പ് ജനറൽ കൺവീനർ ബാബുരാജ് ടി ജെ, അജുരാജ് എന്നിവർ സംസാരിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033