തിരുവനന്തപുരം : 54-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജ് ആണ് മികച്ച നടന്‍. ചിത്രം ആടു ജീവിതം. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഉര്‍വശി ( ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ് ) എന്നിവര്‍ക്കാണ് അവാര്‍ഡ്. മികച്ച ചിത്രം കാതല്‍. ബ്ലെസിയാണ് മികച്ച സംവിധായകന്‍. സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ഉർവശിക്ക് ഇത് കരിയറിലെ ആറാം പുരസ്‌കാരമാണ്. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് നേരത്തെ പുരസ്കാരം ലഭിച്ചത്.
പൃഥ്വിരാജിന് രണ്ടു തവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിച്ചത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്. 160 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതായിരുന്നു.
പ്രത്യേക പരാമർശം: കെ ആർ ഗോകുൽ (ആടുജീവിതം)
പ്രത്യേക പരാമർശം: കൃഷ്ണൻ (ജെെവം)
പ്രത്യേക പരാമർശം: സുധി കോഴിക്കോട് (കാതൽ ദി കോർ)
മികച്ച കുട്ടികളുടെ ചിത്രത്തിന് അവാർഡില്ല
മികച്ച നവാഗത സംവിധായകൻ : ഫാസിൽ റസാക്ക്
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് : റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് – സുമംഗല (സ്ത്രീ )- ജനനം 1947 പ്രണയം തുടരുന്നു
മികച്ച വസ്ത്ര അലങ്കാരം – ഫെമിന ജബ്ബാർ (ഓ ബേബി)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച ശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്)
മികച്ച ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
മികച്ച കലാ സംവിധായകൻ : മോഹൻ ദാസ് (2018)
മികച്ച പിന്നണി ഗായകൻ (ആണ്) : വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു)

മികച്ച പശ്ചാത്തല സംഗീത സംവിധായകൻ : മാത്യൂസ് പുളിക്കൽ (കാതല്‍ ദി കോർ)
മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) : ജസ്റ്റിൻ വർഗീസ് (ചാവേർ)
മികച്ച അവലംബിത തിരക്കഥ – ബ്ലെസി (ആടുജീവിതം)