അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ സ്ഥലം സൗജന്യമായി നൽകി റിട്ടയേർഡ് പ്രഥമ അദ്ധ്യാപകൻ

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : പഞ്ചായത്ത് ഏഴാം വാർഡിലെ അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ സ്ഥലം സൗജന്യമായി നൽകി റിട്ടയേർഡ് പ്രഥമ അദ്ധ്യാപകൻ മാതൃകയായി. അങ്ങാടിക്കൽ തെക്ക് വിജയമന്ദിരത്തിൽ വിശ്വംഭരൻ മാഷാണ് അങ്കണവാടിക്കായി മൂന്ന് സെന്റ് സ്ഥലം കൊന്നക്കോട് ജംഗ്ഷൻ സമീപം സൗജന്യമായി നൽകിയത്. ഇവിടുത്തെ അങ്കണവാടി വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം ഇല്ലാത്തതുകാരണം അങ്കണവാടിയുടെ പ്രവർത്തനം നിലച്ചു പോകുന്ന അവസ്ഥ വന്നപ്പോൾ ടീച്ചറായ മണിയമ്മ ആവശ്യപ്പെട്ടതിനെ തുടർന്ന് പഞ്ചായത്തംഗം വി.ആർ ജിതേഷ് കുമാർ വിശ്വംഭരൻ മാഷിനെ കണ്ട് സ്ഥലം വിട്ടു നൽകണമെന്ന് അഭ്യർത്ഥിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സ്ഥലത്തിന്റെ ആധാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന് കൈമാറി. വൈസ് പ്രസിഡന്റ് ധന്യാദേവി, സെക്രട്ടറി സൈമൺ വർഗീസ്, ഗ്രാമ പഞ്ചായത്തംഗം വി.ആർ ജിതേഷ് കുമാർ,അസി.സെക്രട്ടറി ആർ.സുഗു എന്നിവർ ചേർന്ന് വിശ്വംഭരൻ മാഷിനെ ആദരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാർ മറയില്ലാതെ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കാസർകോട്: സംസ്ഥാന സർക്കാർ മറയില്ലാതെ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്...

പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ചതിൽ അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ചതിൽ അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് ഊന്നുകൽ...

ആഭ്യന്തര മന്ത്രി അമിത്ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന് പ്രതിപക്ഷ ആവശ്യത്തിൽ അസാധാരണ നീക്കവുമായി രാജ്യസഭാധ്യക്ഷൻ

0
ഡൽഹി: ആഭ്യന്തര മന്ത്രി അമിത്ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന് പ്രതിപക്ഷ ആവശ്യത്തിൽ അസാധാരണ...

സംസ്ഥാനത്തെ ആദ്യ എ ഐ സാങ്കേതികത സജ്ജമാകുന്ന ജില്ലയാകാൻ എറണാകുളം

0
കൊച്ചി: സംസ്ഥാനത്തെ ആദ്യ എ ഐ സാങ്കേതികത സജ്ജമാകുന്ന ജില്ലയാകാൻ എറണാകുളം....