ജോലിക്കിടയില്‍ വലതു കൈപ്പത്തി നഷ്ടമായ ജീവനക്കാരിക്ക് പകരം ജോലി നല്‍കണം : മനുഷ്യാവകാശ കമ്മിഷന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കമ്പനി ജോലിക്കിടയില്‍ വനിതാജീവനക്കാരിയുടെ വലതു കൈപ്പത്തി അറ്റുപോയ സാഹചര്യത്തില്‍ ഇടതു കൈകൊണ്ട് ചെയ്യാന്‍ കഴിയുന്ന ഉചിതമായ ജോലി കമ്പനി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ഇല്ലെങ്കില്‍ പരാതിക്കാരിയുടെ ആവശ്യ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനി തയാറാകണമെന്നും കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു. ആലപ്പുഴ ജില്ലാ ലേബര്‍ ഓഫീസര്‍ മുന്‍കൈയെടുത്ത കമ്പനി പ്രതിനിധികളുമായും പരാതിക്കാരിയുമായും ചര്‍ച്ച നടത്തണമെന്നും അനുഭാവപൂര്‍വമായ സമീപനം സ്വീകരിച്ച്‌ രണ്ടുമാസത്തിനകം പരാതിക്ക് പരിഹാരം കാണണമെന്നും കമ്മിഷന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ചേര്‍ത്തല പാണാവള്ളി ലളിതാ സദനത്തില്‍ പി.കെ. ശാരദയുടെ പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്.

2018 ഓഗസ്റ്റ് 15 നാണ് സ്വകാര്യ കമ്പനിയിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങി പരാതിക്കാരിയുടെ വലതുെകെപ്പത്തി നഷ്ടമായത്. 2019 ല്‍ തിരികെ ജോലിക്കെത്തിയെങ്കിലും 2020 ജൂെലെ 22 ന്‌ അകാരണമായി പിരിച്ചുവിട്ടു. 300 രൂപയുടെ ദിവസവേതനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. എട്ടു മണിക്കൂര്‍ പാക്കിങ് ജോലി ചെയ്യാന്‍ കഴിയുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പരാതിക്കാരിയെ തുടര്‍ന്നും നിയമിക്കാമെന്നാണ് കമ്പനിയുടെ നിലപാടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ കമ്മിഷനെ അറിയിച്ചു.

കമ്പനി ജോലിക്കിടയിലാണ് കൈപ്പത്തി നഷ്ടമായതെന്നും തുടര്‍ന്ന് പരാതിക്കാരിയെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. അവരുടെ ഉപജീവന മാര്‍ഗം ഇല്ലാതായി. അതിനാല്‍ കൃത്യമായ നടപടിയുണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നു. നടപടി റിപ്പോര്‍ട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ രണ്ടുമാസത്തിനകം കമ്മിഷനില്‍ സമര്‍പ്പിക്കണം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...