പന്തളം: നഗരസഭ മാലിന്യം സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ പരാതി. പന്തളം നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻറ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും 33 വാർഡുകളിലും വേസ്റ്റ് ബോക്സുകൾ സ്ഥാപിക്കണമെന്നും മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പന്തളം കടക്കാട് സ്വദേശി അക്ബർ അലിയാണ് കമ്മീഷ നെ സമീപിച്ചത്. മാലിന്യങ്ങൾ നിരോധിത പ്ലാസ്റ്റിക് കവറുകളിൽ കെട്ടി പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തിയുടെ സ്ഥലങ്ങളിലും തള്ളുകയാണെന്നും ഇതുമൂലം തെരുവുനായ് ശല്യം വർധിച്ചുവരുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പന്തളത്തെ മാലിന്യപ്രശ്നം : മനുഷ്യാവകാശ കമ്മീഷനില്‍ പരാതി
RECENT NEWS
Advertisment