ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) വാർഷിക സമ്മേളനം 22ന് രാവിലെ 9 -ന് ചെറിയനാട് ഇമ്മാനുവേൽ മാർത്തോമ്മ സൺഡേ സ്കൂൾ ഹാളിൽ നടക്കും. സ്ഥാപക നേതാവായിരുന്ന കെ.ജി ബാലകൃഷ്ണ പിള്ളയുടെ സ്മൃതി മണ്ഡപത്തിൽ രാവിലെ 8.30 ന് പുഷ്പാർച്ചനയോടെ സമ്മേളനം ആരംഭിക്കും. സജി ചെറിയാൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.പി.യു സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ മുഖ്യ പ്രഭാഷണം നടത്തും.
ഭാരവാഹികളായി 75 വയസ് പൂർത്തിയാക്കിയവരെ സമ്മേളനത്തിൽ ആദരിക്കും. 318 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ദുർബല ജനസഹായ പദ്ധതി, ,അയവദാനം, വനവൽക്കരണം, മാലിന്യ സംസ്കരണം തുടങ്ങി നവകേരള ദൗത്യ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് സംഘടനയുടെ പങ്ക് വിശദീകരിക്കും. പ്രായമായവർക്ക് അധിക പെൻഷൻ, ചികിത്സാ സഹായം, ക്ഷേമനിധി, വൺ റാങ്ക് വൺ പെൻഷൻ, സ്റ്റേജ് ആനുകൂല്യം, മെഡിക്കൽ വിദ്യാഭ്യാസ പെൻഷൻ പരിഷ്കരണം, പെൻഷനു തുല്യമായ ഓണം ഫെസ്റ്റിവൽ അലവൻസ് തുടങ്ങി ഒട്ടേറെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രക്ഷോഭ സമരത്തിലാണ് സംഘടനയെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രസിഡന്റ് കെ.വി മഹാദേവൻ നായർ , സെക്രട്ടറി പി.ജി രാധാകൃഷ്ണൻ, പി എസ് വേലായുധൻ, കെ.വേണുഗോപാൽ, കെ.ശശികുമാർ, കെ.എസ് സൈമൺ, പി.എൻ ഹരിദാസ്, എന്നിവർ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.