പത്തനംതിട്ട : 80 വയസ്സ് കഴിഞ്ഞവർക്കും കുറഞ്ഞ പെൻഷൻകാർക്കും 6 ഗഡു ഡി. എ. കുടിശിക അടിയന്തിരമായി അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.എ. സംസ്ഥാന സെക്രട്ടറി എസ്.മധുസുദനൻ പിള്ള ആവശ്യപ്പെട്ടു. കുറഞ്ഞ പെൻഷൻ വാങ്ങി ഗൃഹനാഥരായി വീട്ടിൽ കഴിയുന്നവർ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ 1 വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ട്രഷറികൾക്ക് മുൻപിലും നടത്തുന്ന വിശദീകരണ യോഗത്തിൻറെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പത്തനംതിട്ട ട്രഷറികൾക്ക് മുൻപിൽ നടത്തിയ പ്രകടനവും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
6 ഗഡു ഡി.എ. കുടിശിക(18% ) ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്കരണ ഡി.എ.കുടിശികകൾ ഉടൻ വിതരണം ചെയ്യുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, വിലക്കയറ്റം തടയുക, സർക്കാരിന്റെ ധൂർത്തും അഴിമതിയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വഞ്ചനാദിനം ആചരിച്ചത്. യോഗത്തിൽ പ്രസിഡൻറ് എം.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോൺ തോമസ് മാമ്പറ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.ജി.റെജി, ഏബ്രഹാം വി.ചാക്കോ, പി.എ.മീരാപിള്ള, കെ.ഹാ
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.