കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 80 വയസ്സ് കഴിഞ്ഞവർക്കും കുറഞ്ഞ പെൻഷൻകാർക്കും 6 ഗഡു ഡി. എ. കുടിശിക അടിയന്തിരമായി അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.എ. സംസ്ഥാന സെക്രട്ടറി എസ്.മധുസുദനൻ പിള്ള ആവശ്യപ്പെട്ടു. കുറഞ്ഞ പെൻഷൻ വാങ്ങി ഗൃഹനാഥരായി വീട്ടിൽ കഴിയുന്നവർ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ 1 വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ട്രഷറികൾക്ക് മുൻപിലും നടത്തുന്ന വിശദീകരണ യോഗത്തിൻറെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പത്തനംതിട്ട ട്രഷറികൾക്ക് മുൻപിൽ നടത്തിയ പ്രകടനവും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

6 ഗഡു ഡി.എ. കുടിശിക(18% )  ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്കരണ ഡി.എ.കുടിശികകൾ ഉടൻ വിതരണം ചെയ്യുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, വിലക്കയറ്റം തടയുക, സർക്കാരിന്റെ ധൂർത്തും അഴിമതിയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വഞ്ചനാദിനം ആചരിച്ചത്. യോഗത്തിൽ പ്രസിഡൻറ് എം.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോൺ തോമസ് മാമ്പറ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.ജി.റെജി, ഏബ്രഹാം വി.ചാക്കോ, പി.എ.മീരാപിള്ള, കെ.ഹാഷിം, ഏബ്രഹാം മാത്യു, അജയൻ പി. വേലായുധൻ, വരദരാജൻ പി.എൻ., എൻ.എസ്.ജോൺ, ഗീവർഗീസ് പി.ജെ., ജോൺ പി, എം.വി.കോശി, കെ.ആർ.മോഹനൻ, വി.എസ്.വിൽസൺ, ശ്യാമുവേൽ ഏബ്രഹാം, കെ.എസ്. കോശിരാജു എൻ, റ്റി.ജെ.ഏബ്രഹാം, എം.തോമസ്, എ.അനിൽ, ഷേർലി തോമസ്, മറിയാമ്മ വറുഗീസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...