കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പന്തളം ഏരിയ കൺവെൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പന്തളം ഏരിയ കൺവെൻഷൻ നടന്നു. കൺവെൻഷൻ സമിതി പത്തനംതിട്ട ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയ ഏരിയ കമ്മിറ്റി പ്രസിഡണ്ട് വി സി തോമസ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി സമിതി ജില്ലാ പ്രസിഡണ്ട് ബിജു വർക്കി മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി സമിതിയുടെ അംഗത്വ വിതരണത്തിൻ്റെ പന്തളം ഏരിയതല ഉദ്ഘാടനം ബിജു വർക്കി നിർവ്വഹിച്ചു. സമിതി പന്തളം ഏരിയ ആക്ടിംഗ് സെക്രട്ടറി റജീന സലീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സി പി ഐ എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ ജ്യോതികുമാർ, പന്തളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ഫിറോസ്, വ്യാപാരി സമിതി ജില്ലാ ട്രഷറർ പി കെ ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം സി രാജേന്ദ്രൻ, കെ ആർ പ്രഭാകരൻ, ജി ഹരികുമാർ, കെ എച്ച് ഷിജു എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി ഭാരവാഹികളായി വി സി തോമസ് (പ്രസിഡണ്ട് ) ജി ഹരി കുമാർ, സുനി മോൾ(വെെസ് പ്രസിഡണ്ടന്മാർ) കെ ആർ പ്രഭാകരൻ (സെക്രട്ടറി ) കെ എച്ച് ഷിജു, പി എൻ അശോകൻ, ജലജ ഉണ്ണികൃഷ്ണൻ(ജോയിൻ സെക്രട്ടറിമാർ ) എസ് ഷെരീഫ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. ഏരിയ പ്രസിഡണ്ട് വി സി തോമസ് പതാക ഉയർത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...