കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി കളക്ടറേറ്റ് ധർണ്ണയും മാർച്ചും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കളക്ടറേറ്റ് ധർണ്ണയും മാർച്ചും നടത്തി. വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പിലാക്കുക,
മാലിന്യം ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളിലെ യൂസർ ഫീസ് ഒഴിവാക്കുക, വ്യാപാര ലൈസൻസിന് വെയിസ്റ്റും ബിന്നും ഹരിത കർമ്മസേന രജിസ്ട്രേഷനും നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുക, ജിഎസ് ടി യിൽ നിലനിൽക്കുന്ന അപാകതകൾ പരിഹരിക്കുക, പഞ്ചായത്ത് മുൻസിപ്പൽ വ്യാപാര ലൈസൻസ് കാലാവധി അഞ്ചു വർഷമാക്കുക, വികസന ആവശ്യങ്ങൾക്ക് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക,
വാടക നിയന്ത്രണ നിയമം പാസാക്കുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം നടത്തി.

ധർണ്ണ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ ബിജു വർക്കി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ റോഷൻ ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി കെ ജയപ്രകാശ് സ്വാഗതവും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റജീന സലീം ,സംസ്ഥാന കമ്മിറ്റി അംഗം അയൂബ് കുഴിവിള, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ അബ്ദുൽ റഹീം മാക്കാർ, അഖിലം അബൂബക്കർ, അബ്ദുൽ സലാം, ജോയിൻ്റ് സെക്രട്ടറി സുലൈമാൻ ചുങ്കപ്പാറ, തുടങ്ങിയവർ സംസാരിച്ചു, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഗീവർഗ്ഗീസ് പാപ്പി നന്ദി ആശംസിച്ചു. സുബാസ് ,ഷാനവാസ്, ശില്പാ ദീപു, ബാബു മേപ്പുറത്ത്, ലെനിൻ, തോമസ് ഫിലിപ്പ് സാലു , മനോജ് , വലിയപറമ്പിൻ ഷൈജു ,ഹസീബ് ,സോണി സാമുവൽ, അബ്ദുൽ സലാം തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍

0
തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍. വിശാല...

ഓൺലൈൻ ടാക്സി ഡ്രൈവർ എന്ന വ്യാജേന ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം ; മൂന്നുപേർ പിടിയിൽ

0
തൊടുപുഴ : ഓൺലൈൻ ടാക്സി ഓടുന്നതിന്റെ മറവിൽ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം...

സംവിധായകൻ ആർ. ശരത് അന്തരിച്ചു

0
കൊച്ചി : മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു....

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...