നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയെന്ന് വിശേഷിപ്പിച്ച് ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയെന്ന് വിശേഷിപ്പിച്ച് ശശി തരൂർ. തവനൂർ, കളമശ്ശേരി, കൊച്ചി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ പരാമർശിച്ചാണ് ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വർഗീയവാദികളുടെ ശ്രദ്ധക്ക്, ഇതാണ് യഥാർഥ കേരള സ്റ്റോറി. മുസ് ലിം ഭൂരിപക്ഷ മണ്ഡലമായ തവനൂരിൽനിന്ന് ക്രിസ്ത്യാനിയായ വി.എസ്. ജോയി തെരഞ്ഞെടുക്കപ്പെട്ടു. ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ കളമശ്ശേരിയിൽനിന്ന് മുസ് ലീമായ വി.ഇ. അബ്ദുൾ ഗഫൂറും ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായ കൊച്ചിയിൽനിന്ന് മുഹമ്മദ് ഷിയസും തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ നിലനിൽക്കുന്ന ദേശീയ പ്രവണതകളിൽനിന്ന് ചില സ്വാധീനങ്ങൾ കേരളത്തിലും ഉണ്ടായിട്ടും കേരളം ഇന്നും മതസൗഹാർദത്തിന്‍റെ ഉത്തമ മാതൃകയായി നിലകൊള്ളുന്നു. മനുഷ്യരെ ജാതിക്കും മതത്തിനും ഉപരിയായി മനുഷ്യരായി മാത്രം കാണുന്ന ഒരു സംസ്ഥാനമാണ് കേരളം’ -ശശി തരൂർ കുറിച്ചു.

മ​ണ്ഡ​ല​ത്തി​ൽ ഭൂ​രി​പ​ക്ഷ​മു​ള്ള സ​മു​ദാ​യ​ത്തി​ൽനി​ന്ന് മ​ത്സ​രി​ച്ചാ​ൽ മാ​ത്ര​മേ ജ​യി​ക്കൂ​വെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും തി​രി​ച്ച​ടി​യാ​ണ് യു.​ഡി.​എ​ഫി​ന്റെ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും മു​ന്നേ​റ്റം. കൊ​ച്ചി​യി​ൽ മു​ഹ​മ്മ​ദ് ഷി​യാ​സ്, ത​വ​നൂ​രി​ൽ വി.​എ​സ്. ജോ​യി എ​ന്നി​വ​രു​ടെ ജ​യം ഇ​ത്ത​രം തെ​റ്റാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ മാ​റ്റി​മ​റി​ക്കു​ന്ന​താ​യി​രു​ന്നു. തി​രു​വ​മ്പാ​ടി​യി​ൽ സി.​കെ. കാ​സി​മും സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ളെ ത​ക​ർ​ത്ത് കു​തി​ക്കു​ക​യാ​യി​രു​ന്നു. കൊ​ച്ചി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 45 ശ​ത​മാ​നം വ​രെ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​രാ​ണ്. മ​ത്സ​രി​ക്കു​ന്ന​തും ജ​യി​ക്കു​ന്ന​തും ല​ത്തീ​ൻ സ​മു​ദാ​യ​ക്കാ​ർ ത​ന്നെ. ചെ​ല്ലാ​നം, കു​മ്പ​ള​ങ്ങി എ​ന്നീ തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഫോ​ർ​ട്ട് കൊ​ച്ചി പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​സ​മു​ദാ​യ​മാ​ണ് കൂ​ടു​ത​ൽ. പി​ന്നെ​യു​ള്ള​തി​ൽ കൂ​ടു​ത​ൽ ഈ​ഴ​വ​രും ധീ​വ​ര​രു​മാ​ണ്. മു​സ്‍ലിം സ​മു​ദാ​യ​ത്തി​ന് 18 ശ​ത​മാ​ന​ത്തോ​ളം മാ​​ത്രം ജ​ന​സം​ഖ്യ. എ​ന്നാ​ൽ, മ​ത​മ​ല്ല ജ​നാ​ധി​പ​ത്യ​മെ​ന്ന് കൊ​ച്ചി​ക്കാ​ർ തെ​ളി​യി​ച്ചു. മു​സ്‍ലിം സ​മു​ദാ​യാം​ഗ​മാ​യ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് ഷി​യാ​സി​ന്റെ ജ​യം അ​ത്ത​ര​മൊ​രു ‘കേ​ര​ള സ്റ്റോ​റി’​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

ത​വ​നൂ​രി​ൽ ജ​യി​ച്ച കോ​ൺ​ഗ്ര​സ് യു​വ​സാ​ര​ഥി വി.​എ​സ്. ​ജോ​യി​യു​ടെ സ​മു​ദാ​യ​ക്കാ​ർ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​ളു​ക​ൾ പോ​ലു​​മി​ല്ല. എ​ന്നാ​ൽ, ജാ​തി​മ​ത ഭേ​ദ​മ​ന്യേ ജോ​യി​യെ സ​ന്തോ​ഷ​ത്തോ​ടെ ത​വ​നൂ​ർ ഏ​റ്റെ​ടു​ത്തു. ഫ​ലം, ക​രു​ത്ത​നാ​യ കെ.​ടി. ജ​ലീ​ൽ തോ​റ്റ​മ്പി. ജോ​യി​യെ തി​രു​വ​മ്പാ​ടി​യി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ ആ​ദ്യം നീ​ക്ക​മു​ണ്ടാ​യി​രു​ന്നു. സ​മു​ദാ​യ സ​മ​വാ​ക്യ​ത്തി​ൽ മു​സ്‍ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി തോ​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു ഭ​യം. എ​ന്നാ​ൽ, തി​രു​വ​മ്പാ​ടി​യും മ​തേ​ത​ര​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു. സം​ഘ്പ​രി​വാ​റി​നൊ​പ്പ​മു​ള്ള ഭൂ​ത​കാ​ലം വേ​ട്ട​യാ​ടു​മെ​ന്ന് തൃ​ക്ക​രി​പ്പൂ​രി​ൽ സ​ന്ദീ​പ് വാ​​ര്യ​ർ പേ​ടി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ പു​തി​യ നി​ല​പാ​ടി​നൊ​പ്പ​മാ​യി​രു​ന്നു വോ​ട്ട​ർ​മാ​ർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...