തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള യുഡിഎഫ്– ബിജെപി ആക്രമണത്തെ എൽഡിഎഫ് അപലപിക്കുന്നുവെന്ന് ടി പി രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള യുഡിഎഫ് – ബിജെപി ആക്രമണത്തെ എൽഡിഎഫ് അപലപിക്കുന്നുവെന്ന് എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും പാർട്ടി ഓഫീസുകൾക്ക് നേരെ ബിജെപിയുടെയും യുഡിഎഫ് പ്രവർത്തകരുടെയും അക്രമം ഉണ്ടായി. ഇത്തരം അക്രമങ്ങൾക്ക് കീഴ്‌പ്പെട്ട് കൊടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരു പ്രത്യേക സാഹചര്യം രൂപപ്പെടുകയാണ്. ബിജെപി ആദ്യമായി മൂന്ന് സീറ്റിൽ വിജയിച്ചു. ഇവരുടെ ജയത്തിന് അനുകൂലമായ സമീപനമാണ് കോൺഗ്രസും യുഡിഎഫും സ്വീകരിച്ചത്.

ഈ സാഹചര്യത്തെക്കുറിച്ച് പരിശോധന നടത്തേണ്ടതുണ്ട്. കേരളത്തെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമം നടന്നാൽ അതിനെ അംഗീകരിക്കാൻ സാധിക്കില്ല. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം. ഒരുതലത്തിലും ജനങ്ങൾ വർഗീയമായി ചേരിതിരിയാൻ പാടില്ലെന്നും ഇതിന് സാധ്യമായ എല്ലാ നടപടിയും എൽഡിഎഫ് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ വർഗീയമായ നിലപാടിലേക്ക് തിരികെ കൊണ്ടുപോകാൻ ഗൂഢമായ നീക്കം നടക്കുകയാണ്. ജനങ്ങൾ ജാഗ്രതാപൂർവം നിലനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....