കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തില്‍ അടിയന്തര സ്റ്റേ ഇല്ല ; സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് 

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരസിച്ചു. കേസില്‍ സെന്‍സര്‍ ബോര്‍ഡിനോട് ഉള്‍പ്പെടെ കോടതി വിശദീകരണം തേടി. കേസ് ഈ മാസം അഞ്ചിന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഭാരവാഹിയാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ നഗരേഷ്, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അതേസമയം ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ടീസര്‍ പുറത്തു വന്നത് മുതല്‍ ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങളും ചര്‍ച്ചകളും ചൂടുപിടിക്കുന്നതിനിടയില്‍ സിനിമയിലെ അവകാശവാദം തിരുത്തി നിര്‍മാതാക്കള്‍. കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന ഭാഗം മൂന്നുപേര്‍ എന്നാക്കി. സിനിമയുടെ ട്രെയ്ലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. മൂന്നു യുവതികളുടെ ജീവിതം ഇല്ലാതായ കഥ എന്നാണ് ട്രെയ്ലറിന്റെ പുതിയ ഡിസ്‌ക്രിപ്ഷന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...