തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ശമനമില്ല. കൊടും ചൂടിനെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഒരാഴ്ചയായി വേനല്‍ കടുത്ത് നില്‍ക്കുകയാണ്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാനസാഹചര്യമാണ് കേരളത്തിലും ചൂട് കൂടാന്‍ കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്,തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത. പാലക്കാട് തുടര്‍ച്ചയായി 40 ഡിഗ്രി എന്ന ശരാശരിയിലാണ് ചൂട് പലയിടങ്ങളില്‍ രേഖപ്പെടുത്തുന്നത്.