കുർബാന പുസ്തകം തിരുത്തിയതായി ആരോപണം ; സിറോ മലബാർ സഭയിൽ വീണ്ടും വിവാദം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിറോ മലബാർ സഭയിൽ ഉപയോഗിക്കുന്ന കുർബാനയുടെ നവീകരിച്ച പുസ്തക(തക്‌സ)ത്തെച്ചൊല്ലി വിവാദം. സഭയുടെ വർഷകാല സിനഡ് അടുത്തമാസം ചേരാനിരിക്കുകയാണ്. മാർപാപ്പ അംഗീകരിച്ച കുർബാന തക്‌സയിൽ സിനഡ് മാറ്റങ്ങൾ വരുത്തിയെന്നാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ അൽമായ മുന്നേറ്റത്തിന്റെ ആരോപണം. എന്നാൽ, ഇതിനെ പൂർണമായും തള്ളി സഭയുടെ മീഡിയ കമ്മിഷനും രംഗത്തുവന്നു. സഭയിലെ കുർബാന വിവാദത്തിന്റെ ഭാഗമാണ് ഇതും. പുതിയ പുസ്തകത്തോടൊപ്പമാണ് ഏകീകൃത കുർബാനയർപ്പണരീതിയും നിലവിൽവന്നത്. വൈദികൻ കുർബാനസമയത്ത് അൾത്താരയിലേക്ക് തിരിഞ്ഞുനിൽക്കണമെന്ന് ഈഘട്ടത്തിൽ എഴുതിച്ചേർത്തെന്ന് അൽമായ മുന്നേറ്റം ആരോപിക്കുന്നു. 2021 നവംബർ 28 മുതലാണ് നവീകരിച്ച കുർബാന പുസ്തകം സഭയിൽ ഉപയോഗിക്കുന്നത്.

നവീകരണം പൂർത്തിയാക്കി സിനഡ് അംഗീകരിച്ചിട്ട് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാനിലെ കാര്യാലയത്തിന് അയച്ചുകൊടുക്കുന്നതാണ് രീതി. മാർപാപ്പയുടെ അനുമതിയോടെ ഇത് നടപ്പാക്കും. 2020 ജൂലായ് പത്തിനാണ് വത്തിക്കാനിലേക്ക് തക്‌സ അയച്ചതെന്ന് മീഡിയ കമ്മിഷൻ വ്യക്തമാക്കുന്നു. അതേവർഷം കർദ്ദിനാൾ ലിയനാർദോ സാന്ദ്രി എഴുതിയ കത്തിൽ, പുതിയ പുസ്തകത്തിൽ കർമ്മവിധികൾ (റൂബ്രിക്‌സ്) ഉൾപ്പെടുത്താൻ നിർദേശിച്ചു. 2021 ഓഗസ്റ്റിൽ ചേർന്ന ഓൺലൈൻ സിനഡ് സമ്മേളനം കുർബാന അർപ്പണരീതി ഏകീകരിക്കാൻ തീരുമാനിച്ചു. ഈ സമ്മേളനത്തിൽത്തന്നെയാണ് പൗരസ്ത്യകാര്യാലയം നിർദേശിച്ചതനുസരിച്ച് പുസ്തകത്തിന്റെ ആരംഭത്തിലുള്ള പൊതുനിർദേശങ്ങളിലും പുസ്തകത്തിലും കർമ്മവിധികൾ എഴുതിച്ചേർത്തത്.

തുടർന്ന് മേജർ ആർച്ച് ബിഷപ്പ്, പുതിയ കുർബാനക്രമം നടപ്പാക്കിയതായി പ്രഖ്യാപിച്ചു. പൂർണമായും നിയമവിധേയമായാണ് എല്ലാം നടന്നതെന്ന് മീഡിയ കമ്മിഷൻ വ്യക്തമാക്കുന്നു. എന്നാൽ, തക്‌സയ്ക്ക് മാർപാപ്പയുടെ അംഗീകാരം കിട്ടിയശേഷം റൂബ്രിക്‌സ് എഴുതിച്ചേർത്തുവെന്ന് സഭ ഔദ്യോഗികമായി സമ്മതിക്കുന്നതാണ് മീഡിയ കമ്മിഷന്റെ വിശദീകരണമെന്ന് അൽമായ മുന്നേറ്റം ആരോപിക്കുന്നു. തിരുത്തിയെങ്കിൽ വീണ്ടും വത്തിക്കാന്റെ അംഗീകാരത്തിന് സമർപ്പിക്കണമായിരുന്നു. ഓൺലൈൻ സിനഡ് യോഗത്തിന് ഏകീകൃത കുർബാനപോലെ നിർണായക തീരുമാനമെടുക്കാൻ അനുവാദമുണ്ടായിരുന്നോ? അതിനിടയിൽ 12 ബിഷപ്പുമാർ ഒപ്പിട്ട വിയോജനക്കുറിപ്പ് നൽകിയിരുന്നു.

കാനോനിക നിയമമനുസരിച്ച് ഏതെങ്കിലും സിനഡംഗത്തിന്റെ അവകാശം ലംഘിച്ചാൽ, അദ്ദേഹത്തിന്റെകൂടി അനുവാദമില്ലാതെ തീരുമാനമെടുക്കാനാകില്ല. എന്നിട്ടും സിനഡ് ഇറക്കിയ സർക്കുലർ പറയുന്നത് തീരുമാനം ഏകകണ്ഠമായിരുന്നുവെന്നാണ്. -അൽമായ മുന്നേറ്റം ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...