മൂന്നു വർഷ ബിരുദം ഇക്കൊല്ലംകൂടി മാത്രം ; സാധ്യമായിടത്ത് ഈവർഷം തന്നെ 4 വർഷ ബിരുദം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ 3 വർഷ ബിരുദ പ്രോഗ്രാം ഈ അധ്യയന വർഷത്തോടെ അവസാനിക്കുമെന്നും സാധ്യമായ സ്ഥലങ്ങളിൽ 4 വർഷ ബിരുദം ഇക്കൊല്ലം തന്നെ തുടങ്ങുമെന്നും മന്ത്രി ആർ.ബിന്ദു അറിയിച്ചു. അടുത്തവർഷം എല്ലാ സർവകലാശാലകളിലും എല്ലാ കോളജുകളിലും 4 വർഷ ബിരുദ പ്രോഗ്രാമായിരിക്കും ഉണ്ടാവുക. പരമ്പരാഗത രീതിയിലുള്ള ബിരുദ പഠനം അതോടെ പൂർണമായി ഇല്ലാതാകും. താൽപര്യമുള്ള സർവകലാശാലകൾക്ക് ഇക്കൊല്ലം തന്നെ 4 വർഷ ബിരുദ പ്രോഗ്രാം തുടങ്ങാം. ഇതിൽ 3 വർഷത്തിനുശേഷം ബിരുദ സർട്ടിഫിക്കറ്റോടെ വേണമെങ്കിൽ പഠനം അവസാനിപ്പിക്കാം. 4 വർഷവും പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദമാകും ലഭിക്കുക.

നാലാം വർഷം ഗവേഷണത്തിനാണു പ്രാധാന്യം. ഇടയ്ക്കു പഠനം നിർത്തുന്നവർക്കു വീണ്ടും പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഈ വർഷം 3 വർഷ പ്രോഗ്രാമിൽ ചേരുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ അടുത്ത 2 വർഷത്തിനിടെ ഓപ്ഷൻ നൽകി 4 വർഷ പ്രോഗ്രാമിലേക്കു മാറാം. ഇതിന്റെ വ്യവസ്ഥകൾ സർവകലാശാലകൾ അറിയിക്കും. 4 വർഷ ബിരുദത്തിന്റെ ആദ്യ 2 സെമസ്റ്ററുകൾ ഫൗണ്ടേഷൻ കോഴ്സുകളായിരിക്കും. തുടർന്നാകും വിവിധ വിഷയങ്ങളിലേക്കു കടക്കുക. നിലവിൽ ഒരു വിഷയം മേജറായി എടുക്കുന്നതിനു പകരം രണ്ടോ മൂന്നോ വിഷയം മേജറായി പഠിക്കാം.

4 വർഷത്തിനുശേഷം ഓണേഴ്സ് നേടുന്നവർക്ക് പിഎച്ച്ഡിക്കോ പിജി രണ്ടാം വർഷത്തേക്കോ നേരിട്ടു പ്രവേശനം ലഭിക്കും. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും. അടുത്ത അക്കാദമിക് വർഷത്തോടെ പരമ്പരാഗത രീതിയിലും വിഷയങ്ങളിലും ഉള്ള ബിരുദ പഠനം കൂടിയാണ് പൂർണമായും ഇല്ലാതാവുക.കേരള സർവകലാശാലയിൽ ഈ വർഷം മൂന്നോ നാലോ വിഷയങ്ങളിൽ 4 വർഷ ബിരുദ പ്രോഗ്രാം തുടങ്ങുമെന്നു വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. പുതിയ പ്രോഗ്രാം ഇക്കൊല്ലം തുടങ്ങാനാകുന്ന സാഹചര്യമല്ലെന്നാണ് എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...