Wednesday, July 2, 2025 2:42 am

സ്വർണ വിലയിൽ വീണ്ടും തകർച്ച ; ഒരാഴ്ചക്കിടെ താഴ്ന്നത് 1,320 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ തകർച്ച തുടരുന്നു. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചക്കിടെ 1320 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. ശനിയാഴ്ചമാത്രം പവന്റെ വില 600 രൂപയാണ് താഴെപ്പോയത്.

ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. 10 ഗ്രാം സ്വർണത്തിന്റെ വില 1.3 ശതമാനം കുറഞ്ഞ് 46,029 രൂപയായി. കഴിഞ്ഞ ദിവസത്തെ വിലയിൽനിന്ന് ആയിരം രൂപയുടെ ഇടിവാണുണ്ടായത്.

തൊഴിൽ സാധ്യതാ സൂചിക ഉയർന്നതോടെ യുഎസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലുംനേരത്തെ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. അതോടെ സ്പോട് ഗോൾഡ് വില 4.4ശതമാനം താഴ്ന്ന് ട്രോയ് ഔൺസിന് 1,722.06 ഡോളർ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...