കേരളത്തില്‍ ഇരുപതോളം തോക്കുകള്‍ വിറ്റു : പോലീസ് അറസ്റ്റ് ചെയ്ത ബീഹാറികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തേക്ക് ഇരുപതോളം തോക്കുകള്‍ വിറ്റതായി ദന്തല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്തിയ രാഖിലിന് തോക്ക് നല്കിയ ബിഹാര്‍ സ്വദേശി സോനു കുമാര്‍. പ്രതികളുടെ ഫോണില്‍നിന്ന് തോക്കുകള്‍ വാങ്ങിയവരുടെ നമ്പറുകള്‍ പോലീസിന് ലഭിച്ചു. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

മാനസയെ കൊലപ്പെടുത്തിയ രാഖില്‍ തോക്ക് വാങ്ങാന്‍ പോകുന്ന ദൃശ്യങ്ങളും അറസ്റ്റിലായ പ്രതി മനേഷ് കുമാര്‍ വര്‍മ തോക്ക് ഉപയോഗിച്ച്‌ പരിശീലനം നടത്തുന്നതുമായ ദൃശ്യങ്ങളുമാണ് പോലീസിന് ലഭിച്ചത്. രാഖിലിന് തോക്ക് വിറ്റ സോനു കുമാറിനെയും ഇടനിലക്കാരനായ ടാക്സി ഡ്രൈവര്‍ മനേഷ്‌ കുമാറിനെയും ബിഹാറില്‍നിന്ന് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇവരുടെ ഫോണുകളില്‍നിന്നാണ് നിര്‍ണായകമായ തോക്ക് പരിശീലന ദൃശ്യങ്ങള്‍ ലഭിച്ചത്. രഖിലിനൊപ്പം കാറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. മാനസയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നു. ബിഹാറില്‍ നിന്ന് അറസ്റ്റിലായ സോനുകുമാറിനെയും മനേഷ് വര്‍മയെയും ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...