Wednesday, April 17, 2024 4:34 am

തീവണ്ടിയിൽ കടത്തിയ 22 ലക്ഷത്തിന്റെ വെള്ളി പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തീവണ്ടിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 31.660 കിലോഗ്രാം വെള്ളി ആഭരണങ്ങൾ പിടികൂടി. റെയിൽവേ പോലീസ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന്റെ കൈവശം ആഭരണങ്ങൾ കണ്ടെത്തിയത്. പിടികൂടിയ ആഭരണങ്ങൾക്ക് 22,80,000 രൂപ വിലവരും. തൃശ്ശൂർ അക്കിക്കാവ് കരിക്കാട് എം.എം ഷെയ്ക്ക് മുഹമ്മദിന്റെ പക്കൽനിന്നാണ് ഇവ കണ്ടെടുത്തതെന്ന് അധികൃതർ പറഞ്ഞു.

Lok Sabha Elections 2024 - Kerala

ഞായറാഴ്ച രാവിലെ പാലക്കാട്ടെത്തിയ പട്ന – എറണാകുളം എക്സ്പ്രസ്സിലെ യാത്രക്കാരനായിരുന്നു ഷെയ്ക്ക് മുഹമ്മദ്. സേലത്തുനിന്ന് തൃശ്ശൂർ, കുന്നംകുളം ഭാഗത്തേക്കുള്ളതായിരുന്നു ആഭരണങ്ങളെന്ന് വിവരം ലഭിച്ചു. പിടിച്ചെടുത്ത സാധനങ്ങൾ ചരക്ക് സേവനനികുതി വകുപ്പിന് കൈമാറി. സി.ഐ രോഹിത് കുമാർ, എ.എസ്.ഐ. സജി അഗസ്റ്റിൻ, കെ.സജു, കോൺസ്റ്റബിൾമാരായ അബ്ദുൾ സത്താർ, ഒ.കെ അജീഷ്, എൻ. അശോക്, വി.സവിൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

0
ഡൽഹി: ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 102...

കോ‌ടതി ഉത്തരവുണ്ടായിരുന്നെങ്കിൽ യുപിഎ സർക്കാരും രാമക്ഷേത്രം നിർമിക്കുമായിരുന്നു : അശോക് ​ഗെലോട്ട്

0
ഡൽഹി: സർക്കാർ അത് ചെയ്യുമായിരുന്നുവെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്...

പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ബിപി കുറയ്ക്കാം…

0
മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ...

ഒരാൾക്കല്ല, 50 പേർക്ക് വരെ ഒരുമിച്ച് ഭക്ഷണമെത്തിക്കാൻ സൊമാറ്റോ

0
മുംബൈ: ഒരാൾക്ക് വേണ്ടി അല്ലാതെ ഗ്രൂപ്പുകൾക്കോ ​​ഇവൻ്റുകൾക്കോ വേണ്ടി ഭക്ഷണം എത്തിക്കാൻ...