തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ശനിയാഴ്ച രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 4460 രൂപയും പവന് 35680 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 4450 രൂപയിലും പവന് 35,600 രൂപയിലും ആയിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്.
കൊവിഡ്-19 പകർച്ചവ്യാധി രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് സ്വർണ വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്. മൂന്നു ദിവസമായി പവന് വർധിച്ചത് 660 രൂപയാണ്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കിലായിരുന്നു വില. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിന്റെ പിന്തുണയിൽ ഇന്നലെ രാജ്യാന്തര സ്വർണ വില 1800 ഡോളർ കടമ്പ കടന്ന് മുന്നേറിയിരുന്നു. വില ഇനിയും വർധിക്കും എന്നാണ് വിദഗ്ദരുടെ അഭിപ്രായം.