മൂന്നാം ദിവസവും സ്വർണ വില ഉയർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ശനിയാഴ്ച രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 4460 രൂപയും പവന് 35680 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 4450 രൂപയിലും പവന് 35,600 രൂപയിലും ആയിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്.

കൊവിഡ്-19 പകർച്ചവ്യാധി രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് സ്വർണ വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്. മൂന്നു ദിവസമായി പവന് വർധിച്ചത് 660 രൂപയാണ്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കിലായിരുന്നു വില. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിന്റെ പിന്തുണയിൽ ഇന്നലെ രാജ്യാന്തര സ്വർണ വില 1800 ഡോളർ കടമ്പ കടന്ന് മുന്നേറിയിരുന്നു. വില ഇനിയും വർധിക്കും എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...