തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമായാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4450 രൂപയും പവന് 35,600 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 3 ദിവസം ഒരേവില തുടർന്ന ശേഷം ചൊവ്വാഴ്ച സ്വർണത്തിനു ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 4470 രൂപയിലും ഗ്രാമിന് 35,760 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.
സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കിലായിരുന്നു വില. അതേ സമയം രാജ്യാന്തര സ്വർണ വിലയും ക്രമപ്പെടുകയാണ്. ഇന്ന് അമേരിക്കൻ പണപ്പെരുപ്പ നിരക്കിൽ വർദ്ധന പ്രഖ്യാപിച്ചാൽ സ്വർണത്തിലേക്ക് കൂടുതൽ ഫണ്ടുകൾ പാർക്ക് ചെയ്യപ്പെടുന്നത് മുന്നേറ്റം നൽകും. 1860 ഡോളറാണ് സ്വർണത്തിന്റെ അടുത്ത ലക്‌ഷ്യമെന്നു വിദഗ്ധർ പറഞ്ഞു.