ഉയർന്ന വില രേഖപ്പെടുത്തിയശേഷം സ്വർണ വില ഇന്ന് ഇടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമായാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4450 രൂപയും പവന് 35,600 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 3 ദിവസം ഒരേവില തുടർന്ന ശേഷം ചൊവ്വാഴ്ച സ്വർണത്തിനു ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 4470 രൂപയിലും ഗ്രാമിന് 35,760 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.

സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കിലായിരുന്നു വില. അതേ സമയം രാജ്യാന്തര സ്വർണ വിലയും ക്രമപ്പെടുകയാണ്. ഇന്ന് അമേരിക്കൻ പണപ്പെരുപ്പ നിരക്കിൽ വർദ്ധന പ്രഖ്യാപിച്ചാൽ സ്വർണത്തിലേക്ക് കൂടുതൽ ഫണ്ടുകൾ പാർക്ക് ചെയ്യപ്പെടുന്നത് മുന്നേറ്റം നൽകും. 1860 ഡോളറാണ് സ്വർണത്തിന്റെ അടുത്ത ലക്‌ഷ്യമെന്നു വിദഗ്ധർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...