ലോക്ക് ഡൌണ്‍ ; മലയാളികള്‍ക്ക് വാഹന സൗകര്യം ഒരുക്കാന്‍ കേരള ടൂറിസത്തിന്റെ ഓണ്‍ലൈന്‍ സംവിധാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് 19 പ്രതിസന്ധി മൂലം അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി വാഹന സൗകര്യം ഒരുക്കാന്‍ കേരള ടൂറിസത്തിന്റെ  ഓണ്‍ലൈന്‍ സംവിധാനം. വാഹനം ആവശ്യമുള്ള അന്യസംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക്   http://www.keralatourism.org  വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ആവശ്യാനുസരണമുള്ള വാഹനവും തെരഞ്ഞെടുക്കാം.

രജിസ്റ്റർ ചെയ്ത വിവരങ്ങളും ബന്ധപ്പെണ്ടേ നമ്പരും അടക്കമുള്ള വിവരങ്ങള്‍ ടൂറിസം വകുപ്പ് ടൂര്‍ ഓപ്പറേറ്റര്‍ക്ക് കൈമാറും. അതേസമയം യാത്രക്കാര്‍ക്ക് രജിസ്റ്റര്‍ നമ്പറും തെരഞ്ഞെടുക്കുന്ന ഓപ്പറേറ്ററെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ലഭ്യമാക്കും. പരസ്പരം ബന്ധപ്പെട്ട് യാത്ര സംബന്ധിച്ച വിവരങ്ങളും നിരക്കും നിശ്ചയിക്കാം. ഇതിനായി 150ലധികം ട്രാവല്‍ – ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനമാണ് ഈ സംവിധാനത്തിലൂടെ ഇതുവരെ ഉറപ്പാക്കിയിരിക്കുന്നത്. കൂടുതല്‍ ഓപ്പറേറ്റര്‍മാരുടെ രജിസ്‌ട്രേഷന്‍ വരും ദിവസങ്ങളില്‍ ഉറപ്പാക്കും.

ആറായിരത്തോളം പേരെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ 500 ഓളം വാഹനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. 58 ബസുകള്‍, 71 ട്രാവലര്‍, 53 ഇന്നോവ ക്രിസ്റ്റ, 112 ഇന്നോവ, എര്‍ട്ടിഗ പോലുള്ള കാര്‍ 37, എറ്റിയോസോ സമാനമായതോ ആയ 81 കാറുകള്‍, സ്വിഫ്റ്റ് അല്ലെങ്കില്‍ സമാനമായ 53 കാര്‍ എന്നവ ഇതിനകം തയാറായിട്ടുണ്ട്. ഈ വാഹന നമ്പര്‍ ഉപയോഗിച്ച്‌ അന്യസംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലേക്കുള്ള യാത്രാ പാസിന് അപേക്ഷിക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഓപ്പറേറ്റര്‍മാര്‍ക്ക്  http://www.keralatourism.org/to-data-collections/tour-operator/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...