നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ പത്തനംതിട്ട നഗരത്തിലുണ്ടായിരിക്കുന്ന സ്തംഭനാവസ്ഥ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കി ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ പത്തനംതിട്ട നഗരത്തിലുണ്ടായിരിക്കുന്ന സ്തംഭനാവസ്ഥ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പൽ യൂണിറ്റ് ഭാരവാഹികൾ  പറഞ്ഞു. നാലു വർഷമായിട്ടും പത്തനംതിട്ട അബാൻ മേൽപ്പാലം പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും അതിനോടു ചേർന്നുളള റോഡുകളിലെയും വ്യാപാര മേഖല സ്തംഭനത്തിലാണ്. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമാണം പൂർത്തീകരിച്ചിട്ടും കടമുറികൾ വാടകയ്‌ക്കെടുത്തവർക്ക് അനുവദിച്ചു നൽകിയിട്ടില്ല.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കെട്ടിടനിർമ്മാണം ആരംഭിച്ചതിനു പിന്നാലെ ടി.കെ റോഡിലെ പ്രധാന കവാടം അടച്ചിട്ടിരിക്കുന്നതിനാൽ പ്രധാന നിരത്തുകളിലെ വ്യാപാരികൾ പ്രതിസന്ധിയിലായി. അശാസ്ത്രീയമായ പരിഷ്‌കാരമാണ് പത്തനംതിട്ടയിൽ നടന്നുവരുന്നത്. ആശുപത്രി കെട്ടിട നിർമ്മാണവും നഗരത്തിലെ മറ്റ് മരാമത്ത് ജോലികളും നീണ്ടു പോയാൽ വ്യാപാരികൾ കടക്കെണിയിലാകും. മുനിസിപ്പൽ അധികൃതരുടെ അനാസ്ഥമൂലം കഴിഞ്ഞ നാലു വർഷമായി കംപ്യൂട്ടറൈസേഷൻ പൂർത്തീകരിക്കാത്തതിനാൽ മുനിസിപ്പൽ ആവശ്യത്തിന് എത്തുന്ന വ്യാപാരികൾ ദുരിതത്തിലാണ്. കൃത്യമായ രേഖകൾ മുൻസിപ്പാലിറ്റിയിൽ നിന്ന് ലഭിക്കാതെ വരുകയും കാലതാമസം നേരിടുകയും ചെയ്യുന്നു. ഇതു വ്യാപാരികൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. യൂണിറ്റ് പ്രസിഡന്റ് ടി.ടി.അഹമ്മദ്, ജനറൽ സെക്രട്ടറി ജോർജ് വർഗീസ് അജന്ത, വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, കെ.സി.വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകൾ മാറ്റിവച്ചു , ചടങ്ങുകൾ മാത്രം നടത്തും

0
ആറന്മുള: ഇന്നലെ പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പാർഥസാരഥി...

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി

0
കൊല്ലം : കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ...

മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തം ; ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

0
ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. എന്നാൽ കഴിഞ്ഞ...

വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 15 പവന്റെ സ്വർണാഭരണങ്ങൾ കാണാതായി ; വീട്ടുജോലിക്കാരി പിടിയിൽ

0
കൊച്ചി: പറവൂരിൽ ജോലിക്ക് നിന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ...