തിരുവനന്തപുരം : വിദ്യാര്‍ത്ഥികളുടെ കനത്ത എതിര്‍പ്പുകള്‍ക്കിടെ കേരള സര്‍വകലാശാല പരീക്ഷകള്‍ നാളെ തുടങ്ങും. കൊവിഡ് കാലത്തെ ഓഫ്‍ലൈന്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് സര്‍വ്വകലാശാല പറയുന്നത്.
സര്‍വ്വകലാശാലകളിലെ ബിരുദ – ബിരുദാനന്തര പരീക്ഷകളാണ് നാളെ തുടങ്ങുന്നത്. പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്കു കീഴിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ വാട്‌സാപ്പ് കൂട്ടായ്മകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പലതവണ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ടുവിളിച്ച് ആശങ്ക പങ്കുവെച്ചെങ്കിലും ആരും തങ്ങളെ മനസ്സിലാക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
അതേസമയം സര്‍വ്വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കോളേജുകളില്‍ 435 കുട്ടികള്‍ക്ക് പരീക്ഷാകന്ദ്രങ്ങള്‍ അനുവദിച്ചെന്ന് കേരള സര്‍വ്വകലാശാല അറിയിച്ചു. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ പരീക്ഷകളാണ് നടത്തുന്നത്. നിലവില്‍ മൂന്നാം സെമസ്റ്റര്‍ പഠിക്കുന്നവര്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതണം.