സ്​ത്രീധന പീഡനം സഹിക്കാനാക​ാതെ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

നാഗര്‍കോവില്‍: സ്​ത്രീധന പീഡനം സഹിക്കാനാക​ാതെ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശിനിയായ ജോതിശ്രീയാണ്​ താനനുഭവിക്കുന്ന പീഡന വിവരം വിഡിയോ സന്ദേശത്തിലൂടെ ബന്ധുക്കള്‍ക്ക്​ അയച്ച്‌​ നല്‍കിയ ശേഷം ആത്മഹത്യ ചെയ്​തത്​.സ്​ത്രീധന പീഡനം സഹിക്കാനാ​കാതെയാണ്​ താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും. ഭര്‍ത്താവും ഭര്‍തൃമാതാവുമാണ്​ മരണത്തിനുത്തരവാദി​യെന്നും, ഇരുവരെയും വെറുതെ വിടരുതെന്നുമാണ്​ ബന്ധുവിന്​ അയച്ച വിഡിയോ സന്ദേശത്തിലും ആത്മഹത്യകുറിപ്പിലുമുള്ളത്​.

കഴിഞ്ഞ ഡിസംബറിലായിരുന്നു യുവതിയുടെയും ബാലമുരുകന്‍റെയും വിവാഹം. അറുപത്​ പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും സ്​ത്രീധനമായി നല്‍കിയത്​. സ്വര്‍ണം കൈമാറിയെങ്കിലും 25 ലക്ഷം രൂപ കൈമാറാന്‍ വൈകി. ഇതിനെ ത​ുടര്‍ന്ന്​ കല്യാണം ക​ഴിഞ്ഞ്​ പിറ്റേന്ന്​ മുതല്‍ പെണ്‍കുട്ടി ഭര്‍തൃഗൃഹത്തില്‍ പീഡനത്തിനിരയായതായി ബന്ധുക്കള്‍ പറയുന്നു.

വിഡിയോ സന്ദേശവും ആത്മഹത്യകുറിപ്പും ഭര്‍തൃവീട്ടുകാര്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത്​ ബന്ധുവിന്​ അയച്ച്‌​ നല്‍കിയിരുന്നു. തുടര്‍ന്ന്​ നല്‍കിയ പരാതിയിലാണ്​ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ്​ കേസെടുത്തത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...