ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 100 കിലോ കഞ്ചാവ് പിടികൂടി ; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചാക്ക ബൈപാസിന് അരികിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 100 കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ പൂജപ്പുരയില്‍ നിന്ന് 11 കിലോ കഞ്ചാവുമായി പിടിയിലായ ശ്രീറാമെന്നയാളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും കഞ്ചാവ് പിടികൂടിയത്. 46 പായ്ക്കറ്റുകളിലായാണ് 100 കിലോയിലധിം വരുന്ന കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

സംഭവസ്ഥലത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ഇന്നലെ രാത്രി എത്തിച്ച കഞ്ചാവ്, ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം നഗരത്തില്‍ നിന്ന് 125 കിലോ കഞ്ചാവ്‌ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...