കേരള സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ അടി ; കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടയിലെ അടിയിൽ പരസ്പരം പഴി ചാരി എസ്എഫ്ഐയും കെഎസ്‌യുവും. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സർവകലാശാല ജീവനക്കാരുടെ പരാതിയിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ അടക്കം കൻ്റോൺമെൻ്റ് പോലീസ് കേസെടുത്തു. സംഘർഷത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തവരെ രക്ഷപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല.  എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി ലഭിച്ചില്ലെന്ന് പോലീസ്.

തെര‌ഞ്ഞെടുപ്പിനിടെ ബാലറ്റ് മോഷ്‌ടിച്ചതും അടിയുണ്ടാക്കിയതും തങ്ങളല്ല, എതിർ ചേരിയാണെന്ന് എസ്എഫ്ഐയും കെഎസ്‌യുവും ആരോപിക്കുന്നു. വലിയ സംഘർഷത്തെ തുടർന്ന് രാത്രി വോട്ടെണ്ണൽ നിർത്തി വെച്ചിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയതിന് രജിസ്ട്രാർ ഇന്ന് പോലീസിൽ പരാതി നൽകും. സംഘർഷത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തവരെ രക്ഷപ്പെടുത്തിയതിനും കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ രക്ഷിച്ചതെന്ന് പോലീസ് പറയുന്നു. എന്നാൽ എഫ്ഐആ‌റിൽ ആരുടെയും പേര് പറഞ്ഞ് പ്രതി ചേർത്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...