വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം. ഫിനാൻസ് കമ്മിറ്റി പാസ്സാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകിയില്ല. രണ്ട് മാസം മുമ്പ് സമർപ്പിച്ച പ്രൊപ്പോസൽ വി.സി. പാസ്സാക്കിയില്ല. യൂണിയൻ പ്രവർത്തന ഫണ്ട്, ഇന്റർ യൂണിവേഴ്സിറ്റി കലോത്സവം എന്നിവയ്ക്കായി ആവശ്യപ്പെട്ടത് 33 ലക്ഷം രൂപയാണ്. ഫണ്ട് പാസ്സാക്കാത്തതിനാൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനമടക്കം പ്രതിസന്ധിയിലാണ്. 150 ലധികം അജണ്ടകളുണ്ടായിരുന്ന യോഗത്തിൽ ചർച്ചയ്ക്ക് എടുത്തത് രജിസ്ട്രാറിന്റെ സസ്പെൻഷൻ മാത്രമാണ്. അടുത്ത സിൻഡിക്കേറ്റ് യോഗം ചേരുമെന്ന് അറിയിച്ചിട്ടില്ല.

കെ.എസ്. അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ ഭൂരിപക്ഷം തീരുമാനിച്ചതോടെ വി.സി. ഇറങ്ങിപ്പോവുകയായിരുന്നു. യോഗത്തിൽ പങ്കെടുത്ത 22 അംഗങ്ങളിൽ 19 പേരും അനിൽ കുമാറിന് തിരിച്ചെടുക്കാം എന്ന നിർദേശത്തെ പിന്തുണച്ചു. വിസിയും രണ്ട് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളും ഒഴികെ യോഗത്തിൽ പങ്കെടുത്ത മറ്റെല്ലാവരും അനിൽ കുമാറിനെ തിരിച്ചെടുക്കാം എന്ന് അഭിപ്രായപ്പെട്ടു. ഭൂരിപക്ഷാഭിപ്രായത്തെ അംഗീകരിക്കാൻ വി.സി. തയ്യാറായില്ല. സിൻഡിക്കേറ്റ് തീരുമാനവും ഹൈക്കോടതി നിർദ്ദേശവും വി.സി. ചെവികൊണ്ടില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് ആലോചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...