കേരളവർമ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദം: പത്തു ചോദ്യങ്ങളുമായി കെസ്‌യു

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിവാദത്തിൽ പത്തു ചോദ്യങ്ങളുമായി കെ.എസ്.യു. മറുപടി ഉണ്ടോ സഖാവേ എന്നു ചോദിച്ചുകൊണ്ട് കെഎസ്‌യുവിന്റെ ഔദ്യോഗിക ഫേ്‌സബുക്ക് ഹാൻഡിലിലാണ് വിവാദത്തിൽ പത്തു ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്.

1-രാത്രി ഏറെ വൈകിയും കൗണ്ടിംഗ് തുടരാൻ മാനേജർ പ്രിൻസിപ്പാളിനെ വിളിച്ചു പറഞ്ഞത് എന്തിന്?
2-കോളജിലെ ജനറേറ്റർ സംവിധാനം എങ്ങനെ വോട്ടെണ്ണൽ നേരം തകരാറിലായി?
3-പവർകട്ടിനിടയിൽ എന്തുകൊണ്ട് വോട്ടെണ്ണൽ നിർത്തിവെച്ചില്ല?
4-കൗണ്ടിംഗുമായി ബന്ധപ്പെട്ട KSU സ്ഥാനാർത്ഥിയുടെ പരാതി റിട്ടേണിംഗ് ഓഫീസർ അവഗണിച്ചത് എന്തുകൊണ്ട്?
5-റീ കൗണ്ടിംഗ് നിർത്തിവയ്ക്കണമെന്ന പ്രിൻസിപ്പാളിന്റെ ആവശ്യം റിട്ടേണിംഗ് ഓഫീസർ തള്ളിയത് എന്തിന്?
6-ആദ്യ കൗണ്ടിംഗിൽ അസാധുവാക്കപ്പെട്ട വോട്ടുകൾ പിന്നീട് എങ്ങനെയാണ് സാധുവായത്?
7-ആദ്യ കൗണ്ടിങ്ങിൽ ഒരു വോട്ടിന് വിജയിച്ചു എന്ന് അവകാശപ്പെട്ട sfi എന്തിനീ കൗണ്ടിങ്ങ് ആവശ്യപ്പെട്ടു?
8-തോൽവി മുന്നിൽ കാണുന്നത് കൊണ്ടാണോ sfi റീ ഇലക്ഷനെ ഭയപ്പെടുന്നത്?
9-വിവാദങ്ങൾ കത്തിനിൽക്കുമ്പോഴും sfi ധൃതിപിടിച്ച് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചത് എന്തുകൊണ്ട്?
10-ഭരണപക്ഷ അധ്യാപക സംഘടനയായ AKPCTA യുടെ ഇടപെടലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്തുകൊണ്ട് പരിശോധിക്കപ്പെടുന്നില്ല?

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...