കേരള വാട്ട‍ർ അതോറിറ്റി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള വാട്ട‍ർ അതോറിറ്റി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക്. 2024-25 വർഷത്തെ ആകെ നഷ്ടം 317.63 കോടി. സ്ഥാപനത്തിന്‍റെ മൊത്തം നഷ്ടം 7156.76 കോടിയാണ്. വാട്ടർ അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ വ്യക്തമാക്കിയ കണക്കുകളാണിത്. വാട്ടർ അതോറിറ്റിയുടെ 2024-25 സാമ്പത്തിക വർഷത്തെ പ്രൊവിഷണൽ കണക്കുകൾ പ്രകാരം നിലവിൽ വകുപ്പ് നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

മുൻ സാമ്പത്തിക വർഷത്തെ കുടിശികയായ 1517.59 കോടി രൂപയും 2024-25 വർഷത്തെ വാട്ട‍ർ ചാർജ് ഡിമാന്‍റ് തുകയായ 172.1.06 കോടി രൂപയും ചേർത്ത് ഈ സാമ്പത്തിക വർഷത്തിൽ വാട്ടർ അതോറിറ്റിക്ക് പിരി‌‌ഞ്ഞ് കിട്ടേണ്ട ആകെ കുടിശിക 3239.65 കോടി രൂപയാണ്. വാട്ടർ അതോറിറ്റി ആരംഭ കാലം മുതൽ റവന്യു കമ്മിയിലാണ് പ്രവ‍ർത്തിക്കുന്നത്. സർക്കാർ അംഗീകരിക്കുന്ന താരിഫ് അനുസരിച്ച് ഉപഭോക്താക്കളിൽ നിന്നും പിരിച്ചെടുക്കുന്ന വാട്ടർ ചാർജാണ് ജല അതോറിറ്റിയുടെ പ്രധാന വരുമാന മാർഗ്ഗം. 2024-25 വർഷത്തെ വാർഷിക കണക്കുകൾ പ്രകാരം 1000 ലിറ്റർ കുടിവെള്ളത്തിന് ഉൽപാദന പ്രസരണ ചെലവ് 24.56 രൂപയായിരുന്നു.

1000 ലിറ്റർ കുടിവെള്ളത്തിന് വരുമാനമായി ലഭിച്ചത് 19.90 രൂപയാണ്. 1000 ലിറ്റർ കുടിവെള്ളം ഉപഭോക്താവിന് നൽകുമ്പോൾ വാട്ടർ അതോറിറ്റിക്ക് 4.66 രൂപ നഷ്ടം ഉണ്ടാകുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 2024-2025 സാമ്പത്തിക വർഷത്തിലെ ഏകീകരിച്ച ഡി.സി.ബി പ്രകാരം കേരള വാട്ടർ അതോറിറ്റി വാട്ടർ ചാർജ് ഇനത്തിൽ ആകെ 1908.52 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. ഗാർഹികം-686.03 കോടി, ഗാർഹികേതരം 331.74 കോടി, വ്യാവസായികം – 26.11 കോടി, സ്പെഷ്യൽ- 7.16 കോടി, എൽ എസ് ജി ഡി 819.09 കോടി, മറ്റുള്ള 56.39 കോടി എന്നിങ്ങനൊണ് പിരിച്ചെടുത്തത്. പതിനാലാം ധനകാര്യ കമ്മീഷന്‍റെ ഗ്രാന്റിൽ നിന്നും പൊതുടാപ്പുകളുടെ വാട്ടർ ചാർജ്ജ് കുടിശികയിനത്തിൽ 719.17 കോടി രൂപ വാട്ട‍ർ അതോറിറ്റിക്ക് അനുവദിച്ചിരുന്നു. ഈ തുക കൂടി ഉൾപ്പടെയാണ് എൽ എസ് ജി ഡി കളക്ഷനെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...