കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു. കാന്തപുരം പറയുന്നത് നോക്കി ഭരിച്ചാൽ മതി എന്ന അവസ്ഥ ആയി. കോട്ടയത്ത് നടന്ന എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. സുമ്പ ഉൾപ്പെടെ അങ്ങനെ ആയി. എല്ലാം മലപ്പുറത്ത് പോയ്‌ ചോദിക്കേണ്ട അവസ്ഥ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നത്. കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പ്രസം​ഗത്തിൽ പറഞ്ഞു. അധികാരത്തിൽ എത്താൻ പലരും ഇപ്പോൾ തന്നെ ചരട് വലി തുടങ്ങി. അധികാരത്തിൽ നമുക്ക് പ്രാതിനിധ്യം വേണം. നമ്മുടെ ആളുകളെ ഓരോ പാർട്ടിയിലും അധികാരം കിട്ടണം. രാഷ്ട്രീയ ശക്തി ആയി മാറണം. ഓരോരുത്തരും അവരുടെ പാർട്ടിയിൽ നിന്ന് ശക്തി തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ സമയ മാറ്റം കോടതി വിധി പ്രകാരം ആണ് നടപ്പാക്കിയതാണ്. ഉടൻ സമസ്ത ഓണവും ക്രിസ്തുമസ് അവധി വെട്ടി കുറക്കാൻ ആണ് പറഞ്ഞത്. അവർക്ക് ഒരു അരമണിക്കൂർ അഡ്ജസ്റ്റ് ചെയ്യാൻ ആകില്ല. ഇതാണോ മതേതരത്വമെന്നും അദ്ദേഹം ചോദിച്ചു. നായാടി മുതൽ നസ്രാണി വരെ ഒന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യകത. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് വി എസ് അച്ചുതാനന്ദൻ നേരത്തെ പറഞ്ഞു. അതിന് 40 വർഷം വേണ്ടി വരില്ല. ഇപ്പോൾ തന്നെ ആലപ്പുഴ രണ്ട് സീറ്റ് കുറയുന്ന സാഹചര്യം ആയി. നാല് സീറ്റ് മലപ്പുറത്ത് കൂടി. പ്രൊഡക്ഷൻ കൂട്ടി ആണ് അവർ മലപ്പുറത്ത് സീറ്റ് കൂട്ടിയത്. പൊന്ന് പെങ്ങന്മാരെ നിങ്ങൾ പ്രൊഡക്ഷൻ കുറക്കരുത്. ഇവിടെ ജനാധിപത്യം അല്ല, മതാധിപത്യം ആണ് ഉള്ളതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

താൻ മലപ്പുറത്തെ കുറിച്ച് സത്യം ആണ് പറഞ്ഞത്. എന്നിട്ട് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ എല്ലാവരും കൂടി ഒരുമിച്ച് തനിക്കു എതിരെ രംഗത്ത് വന്നു. നമ്മൾ ഒന്നായാൽ കേരളം ആര് ഭരിക്കും എന്ന് തീരുമാനിക്കും. അതാണ് അവരുടെ പ്രശ്നം. ശ്രീനാരായണ യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ട് ഒരു മുസ്ലിമിനെ വിസി ആക്കി. മന്ത്രി മുസ്ലിം ആയത് കൊണ്ട് മുസ്ലിം വികാരം ഉണ്ടായി. മുസ്ലിം വികാരം ഉണ്ടായതിനെ കുറ്റം പറയാൻ ആകില്ല. വിസി ആയി ഒരു മുസ്ലിം ഇല്ലാത്തത് കൊണ്ടാണ് മുസ്ലിമിനെ വെച്ചത് എന്ന് മന്ത്രി എന്നോട് പറഞ്ഞു. 9 എംപിമാരെ നോമിനേറ്റ് ചെയ്തിട്ട് ഒരൊറ്റ ഈഴവൻ ഇല്ല. എന്ത് കാര്യം തുടങ്ങണമെങ്കിലും മലപ്പുറത്ത് ഉള്ളവരോട് ചോദിക്കേണ്ട അവസ്ഥ. മലപ്പുറം മാത്രം അല്ല തിരുക്കൊച്ചി പ്രദേശത്തും നാല് സീറ്റ്‌ വേണം എന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. തന്ത്ര പൂർവ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാൻ ആണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...