തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിനാവും ഇത്തവണത്തെ കേരളത്തിൻ്റെ വോട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎ സർക്കാരിൻ്റെ ജനക്ഷേമനയങ്ങൾ തുടരാൻ ജനം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന് വേണ്ടിയുള്ള മോദിയുടെ ഗ്യാരൻ്റിയാണ് ഇത്തവണ വോട്ടർമാർ ചർച്ച ചെയ്യുന്നത്. ഐൻഡി മുന്നണിയുടെ നിലപാടില്ലായ്മയ ജനം തള്ളിക്കളയുമെന്നുറപ്പാണ്. ദില്ലിയിൽ ദോസ്തിയും കേരളത്തിൽ ഗുസ്തിയുമെന്ന യുഡിഎഫ്- എൽഡിഎഫ് വിചിത്രവാദം വോട്ടർമാർ അംഗീകരിക്കില്ല. വികസനത്തെ കുറിച്ചും ജീവൽപ്രശ്നങ്ങളെ കുറിച്ചും മിണ്ടാതെ വർഗീയവിദ്വേഷം പ്രചരിപ്പിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നത്. പിണറായി സർക്കാരിൻ്റെ അഴിമതിയും ജനവിരുദ്ധതയും ചർച്ചയാവാതിരിക്കാനാണ് മുഖ്യമന്ത്രി വർഗീയത പറയുന്നത്.
എന്നാൽ അതിനൊപ്പം വർഗീയത പറയാൻ മത്സരിക്കുകയാണ് കോൺഗ്രസ്. സിഎഎ പോലെയുള്ള അനാവശ്യ വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കാത്തതിൽ രണ്ട് മുന്നണികളും അസ്വസ്ഥരാണ്. സഹകരണ അഴിമതിയും വിലക്കയറ്റവും തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുമ്പിൽ ഉയർത്താൻ എൻഡിഎക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൻ്റെ സമഗ്ര വികസനം ഉറപ്പുവരുത്താനാണ് എൻഡിഎ സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1