തിരുവനന്തപുരം : ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് കേരളീയത്തിലെ വിവിധ പവലിയനുകളും ഇന്‍സ്റ്റലേഷനുകളും. ജലസംരക്ഷണമാണ് ഈ വര്‍ഷത്തെ കേരളീയത്തിന്റെ തീം. ഈ ആശയം മുന്‍നിര്‍ത്തി കേരളീയം ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വിവിധ മിഷനുകളും വകുപ്പുകളും ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള സേവ് വാട്ടര്‍, സ്റ്റേ ഗ്രീന്‍ (ജലം സംരക്ഷിക്കൂ , ജീവിതം ഹരിതാഭമാക്കൂ) എന്ന പേരിലുള്ള പവലിയന്‍ സന്ദര്‍ശിക്കാന്‍ പുത്തരിക്കണ്ടത്തേക്ക് നിരവധി പേരാണ് എത്തുന്നത്.
ഹരിതകേരളം മിഷന്‍, ഭൂജല വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ്, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (ജലസേചനം), ജലനിധി, കൊച്ചി വാട്ടര്‍ മെട്രോ, കേരള വാട്ടര്‍ അതോറിറ്റി എന്നിവയുടെ പ്രവര്‍ത്തന മാതൃകകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിപ്പമേറിയ ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനത്തിലെ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരിനമാണ്. ജലമെട്രോ യാത്രയുടെ നേരനുഭവം പകരുന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ സ്റ്റാളാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്ന മറ്റൊരിനം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.