തിരുവനന്തപുരം : അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതായി ഷാഹിദ കമാല്‍ പറഞ്ഞു. ഇത് സാക്ഷരതയിലും സാംസ്കാരിക നിലവാരത്തിലും മുന്നിലാണെന്ന് പറയുന്ന ജനതയ്ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.
അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
RECENT NEWS
Advertisment