കേരള വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ 19 പരാതികള്‍ തീര്‍പ്പാക്കി ; 75 പരാതികള്‍ പരിഗണിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാനസിക സംഘര്‍ഷം നേരിടുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്ന പ്രവര്‍ത്തനം സമൂഹത്തില്‍ നിന്നും ഉണ്ടാകണമെന്നും അതിന് വനിതാ കമ്മീഷന്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും കേരള വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്തനംതിട്ട ജില്ലാ വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പരാതികള്‍ കേട്ട് സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീകളില്‍ കോവിഡ് പശ്ചാത്തലത്തിലുള്ള സാമൂഹ്യ ചുറ്റുപാടില്‍ മാനസിക സംഘര്‍ഷം കൂടുതലായി കാണപ്പെടുന്നുണ്ട്. സ്ത്രീകളുടെ കോവിഡ് പശ്ചാത്തലത്തിലുള്ള ഒറ്റപ്പെടല്‍ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ നല്ല രീതിയിലുള്ള ആശയ വിനിമയത്തിലൂടെ അവരുടെ ആവലാതികളും പരാതികളും കുറയ്ക്കാന്‍ സാധിക്കും. മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുമ്പോള്‍ പരാതിക്കാര്‍ പറയുന്നതില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെടുന്ന കേസുകളുമുണ്ടെന്നും ഷാഹിദ കമാല്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ 75 പരാതികളാണ് സിറ്റിംഗിന് പരിഗണിച്ചത്. ഇവയില്‍ 19 പരാതികള്‍ തീര്‍പ്പാക്കി. മൂന്നു പരാതികള്‍ വിവിധ വകുപ്പിലേക്കായി റിപ്പോര്‍ട്ടിനുവേണ്ടി അയച്ചിട്ടുണ്ട്. സിറ്റിംഗിന് ഉണ്ടായിരുന്ന തീര്‍പ്പാക്കാത്ത 53 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...