കോട്ടയം: കേരള കോണ്‍ഗ്രസ് (എം) 12 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടിയിലെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചു. സി.പി.എമ്മുമായി സംസാരിച്ചതിന് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്ന് ജോസ്.കെ മാണി അറിയിച്ചു. കുറ്റ്യാടിയില്‍ സി.പി.എം പുനരാലോചനക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. 12 മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ ഇവരാണ്.
പാല – ജോസ്.കെ മാണി
ഇടുക്കി – റോഷി അഗസ്റ്റിന്‍
കാഞ്ഞിരപ്പള്ളി – എം.ജയരാജ്
ചങ്ങാനാശ്ശേരി – അഡ്വ.ജോബ് മൈക്കിള്‍
കടുത്തുരുത്തി – സ്റ്റീഫന്‍ ജോര്‍ജ്
പൂഞ്ഞാര്‍ – അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
തൊടുപുഴ – പ്രൊഫസര്‍ കെ.ഐ ആന്‍റണി
പെരുമ്പാവൂര്‍ – ബാബു ജോസഫ്
റാന്നി – അഡ്വ.പ്രമോദ് നാരായണ്‍
പിറവം – ഡോ.സിന്ധുമോള്‍ ജേക്കബ്
ചാലക്കുടി – ഡെന്നീസ് ആന്‍റണി
ഇരിക്കൂര്‍ – സജി കറ്റ്യാനിമറ്റം